ഏത് മേഖലയിലും പരിശീലനം വേണം, അതുപോലെ സിനിമയിലും: മന്ത്രി കേളു
1582029
Thursday, August 7, 2025 6:20 AM IST
ചവറ : കായികം എഴുത്ത് തുടങ്ങി എല്ലാ മേഖലകളിലും പരിശീലനം ചെയ്യുന്നത് പോലെ ചലച്ചിത്ര മേഖലയിലും പരിശീലനം ആവശ്യമാണെന്ന് മന്ത്രി ഒ.ആര്. കേളു.
ചവറ കണ്‍സ്ട്രക്ഷന്‍ അക്കാദമിയില്‍ തൊഴില്‍ പരിശീലന കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനെത്തുമ്പോൾ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ആദ്ദേഹം.അടൂരിന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ല.
കേരളത്തില്‍ ജാതി ചിന്ത കൊണ്ടുവരാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട് അത് അംഗീകരിക്കില്ല.ജാതിയമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് സാംസ്കാരിക കേരളത്തിന് ചേര്‍ന്നതല്ല. ഫണ്ട് നല്കുന്ന കാര്യം വിവാദമാക്കേണ്ട ഒന്നല്ല.
സ്വാമി വിവേകാനന്ദര്‍ പറഞ്ഞത് പോലെ കേരളം തിരികെ പോകുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജാതി ചിന്ത വെച്ച് പുലര്‍ത്തുന്നത് നമ്മുടെ നാടിന്റെ പുരോഗതിയെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.