ഇ. ജോൺ ജേക്കബ് അനുസ്മരണം
1225989
Thursday, September 29, 2022 10:29 PM IST
തിരുവല്ല: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ഇ. ജോൺ ജേക്കബിന്റെ 43-ാമത് അനുസ്മരണ സമ്മേളനം തിരുവല്ലയിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ. മാത്യൂസ് ഉദ്ഘാടനം ചെയ്തു.
തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, സംസ്ഥാന അഡ്വൈസർ വർഗീസ് മാമ്മൻ, ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ, സംസ്ഥാന സെക്രട്ടറിമാരായ വർഗീസ് ജോൺ, സാം ഈപ്പൻ, ജോർജ് മാത്യു, ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കേരി, പി. തോമസ് വർഗീസ്, ബിന്ദു വൈക്കത്തുശേരി, വർഗീസ് അലക്സ് എന്നിവർ പ്രസംഗിച്ചു.