കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം
1226310
Friday, September 30, 2022 10:49 PM IST
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനു മുന്‍പു കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ഐവർകാല നടുവിൽ പുത്തനന്പലം വിഷ്ണു ഭവനത്തിൽ വിനീത്, രേഷ്മ ദന്പതികളുടെ കുഞ്ഞാണ് മരിച്ചത്. അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട രേഷ്മയെ ഡോക്ടർ യഥാസമയം പരിശോധിച്ചില്ലെന്നും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചില്ലെന്നും കാട്ടി പരാതി നൽകിയിരുന്നു.
സംഭവത്തിൽ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് അടൂർ പോലീസും കേസെടുത്തിട്ടുണ്ട്.