പെരിങ്ങര സഹകരണ ബാങ്ക്: സാം ഈപ്പൻ പ്രസിഡന്റ്
1226317
Friday, September 30, 2022 10:49 PM IST
തിരുവല്ല: പെരിങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാം ഈപ്പനെയും വൈസ് പ്രസിഡന്റായി ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരിയെയും തെരഞ്ഞെടുത്തു.
നിലവിലെ ബാങ്ക് പ്രസിഡന്റായ സാം ഈപ്പൻ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. വൈസ് പ്രസിഡന്റായ തെരഞ്ഞെടുക്കപ്പെട്ട സതീഷ് ചാത്തങ്കരി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. പതിനൊന്നംഗ ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ എല്ലാ സീറ്റിലും വിജയിച്ചിരുന്നു.