ഓറിയന്റേഷൻ ക്ലാസ്
1226320
Friday, September 30, 2022 10:50 PM IST
അടൂർ: കേരള സർവകലാശാല കോളജ് അധ്യാപകർക്കായി പരീക്ഷ ഉത്തരകടലാസ് മൂല്യനിർണയത്തിനുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. അടൂർ സെന്റ് സിറിൾസ് കോളജിൽ നടന്ന ഏകദിന ക്ലാസ് കേരള സർവകലാശാല പരീക്ഷ കൺട്രോളർ പ്രഫ. എൻ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു അധ്യക്ഷത വഹിച്ചു. എസ്.കെ. ഷൈൻ, ഡോ. മിനി സാമുവൽ, ഡോ. സൂസൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
എംബിഎ സ്പോട്ട്
അഡ്മിഷന് ഇന്ന്
പത്തനംതിട്ട: കിക്മയില്‍ എംബിഎ 2022-24 ബാച്ചിലേക്കുളള സ്പോട്ട് അഡ്മിഷന് ഇന്ന് ആറന്മുളയിലെ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ പത്തു മുതല്‍ 12.30 വരെ നടത്തും.
കേരള സര്‍വകലാശാലയുടെയും, എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാർഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ വിദ്യാർഥികള്‍ക്കും, ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9447 002 106, 8547 618 290. ഇമെയില്‍: www.kicma.ac.in