ഗാന്ധിസേവാഗ്രാം പദയാത്ര ഇന്ന്
1226589
Saturday, October 1, 2022 10:57 PM IST
പത്തനംതിട്ട: 1937 ജനുവരി 20ന് മഹാത്മാഗാന്ധി ആറന്മുള ക്ഷേത്ര സന്ദർശനം നടത്തി അവിടെ നിന്ന് ഇലന്തൂരിലേക്ക് കാൽനടയായി യാത്ര ചെയ്ത് എത്തിയതിന്റെ സ്മരണയിൽ പദയാത്ര ഇന്ന്.
ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ ഒരു ഗാന്ധി സ്മൃതിപഥം എന്ന പേരിൽ ഒരു പദയാത്ര സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് ആറൻമുളയിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്ന ഗാന്ധി അനുസ്മരണത്തിനുശേഷം പദയാത്ര ആരംഭിക്കും. ഇലന്തൂർ ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചനയോടെ പദയാത്ര സമാപിക്കും. ചരിത്ര സ്മരണയിൽ മാനവീകതയുടെ പാതയിൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നു ചെയർമാൻ അനീഷ് വരിക്കണ്ണാമല പറഞ്ഞു.