സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ആ​രം​ഭി​ച്ചു
Wednesday, October 5, 2022 11:09 PM IST
അ​ടൂ​ര്‍: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് അ​ടൂ​ര്‍ മ​ണ​ക്കാ​ല ത​പോ​വ​ന്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് മെം​ബ​ര്‍ എ​സ്. ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്.​ബി. ബീ​ന, ജി​ല്ലാ യൂ​ത്ത് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ബി​ബി​ന്‍ ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് മു​ന്‍​സി​പ്പ​ല്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഷാ​ന​വാ​സ് പ​ന്ത​ളം, പ്ര​ശാ​ന്ത് ക​ട​മ്പ​നാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ല്‍നി​ന്ന് വി​ജ​യി​ക്കു​ന്ന ടീ​മു​ക​ള്‍​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. 45 ടീ​മു​ക​ളാ​ണ് ഇ​ക്കു​റി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.