പാല് ഉത്പാദന രംഗത്ത് ലക്ഷ്യംവയ്ക്കുന്നത് വന്‍ നേട്ടം: ഡെപ്യൂട്ടി സ്പീക്കര്‍
1242861
Thursday, November 24, 2022 10:16 PM IST
അടൂർ: പാല് ഉത്പാദനരംഗത്ത് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത് വന്‍ നേട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ക്ഷീരവികസനവകുപ്പ് സംഘടിപ്പിച്ച പാല് ഉപഭോക്തൃ മുഖാമുഖം പരിപാടി അടൂര്‍ ഗേള്‍സ് എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, എം. അഷറഫ്, ബി. ബിന്ദു, സുരേഖ നായര്‍, റ്റി. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.