തുള്ളലിലും ഗൗരിനന്ദന തിളങ്ങി
1244912
Thursday, December 1, 2022 11:31 PM IST
തിരുവല്ല: റവന്യു ജില്ലാ കലോത്സവ അരങ്ങില്‍ കൃഷ്ണാര്ജ്ജുനവിജയത്തിലൂടെ ഓട്ടന്തുള്ളലില് പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ഗൗരിനന്ദന. കാർട്ടൂൺ, ചാക്യാർകൂത്ത് മത്സരങ്ങളിലെ ഒന്നാംസ്ഥാനത്തിനു പിന്നാലെയാണ് ഓട്ടൻതുള്ളലിലെ ഒന്നാംസ്ഥാനം,
എച്ച്എസ്എസ് വിഭാഗം ഓട്ടന്‍ തുള്ളിലാണ് ഗൗരിനന്ദന മികവ് കാട്ടിയത്. തുള്ളല്‍ പഞ്ചമത്തില്‍ ഗണപതി പ്രാതല്‍ മുതല്‍ ശ്രീകൃഷ്ണലീല, ഗോവര്ധനചരിതം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ ഇടവേളയില്ലാതെ ഗൗരിനന്ദന അരങ്ങിലെത്തിച്ചപ്പോള്‍ തുള്ളല്‍ കാഴ്ചക്കാര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി മാറി. ആറു മാസത്തിലേറേയായി തുടര്‍ച്ചയായ പരിശീലനവും കഠിനപ്രയത്നവും നടത്തിയാണ് ഈ കലാകാരിയ്ക്ക് വിജയം നേടിയെടുക്കാന്‍ സാധിച്ചത്. നിഖില്‍ കലാമണ്ഡലത്തിന്റെ ശിഷ്യത്തിലാണ് തുള്ളലും അഭ്യസിക്കുന്നത്.