വൈഎംസിഎ എക്യുമെനിക്കൽ അസംബ്ലി ഇന്ന്
1245112
Friday, December 2, 2022 10:41 PM IST
പത്തനംതിട്ട: വൈഎംസിഎ സംസ്ഥാന എക്യുമെനിക്കൽ അസംബ്ലി ഇന്നു രാവിലെ 9.30നു കോന്നി എലിയറക്കൽ രാജനച്ചൻ ഫൗണ്ടേഷൻ ക്യാമ്പ് സെന്ററിൽ ആരംഭിക്കും. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്യുമെനിക്കൽ ബോർഡ് ചെയർമാൻ ഫാ. ഷൈജു കുര്യൻ അധ്യക്ഷത വഹിക്കും. ഫാ.ഡോ. സി.കെ. രാജൻ (യുഎസ്എ) മുഖ്യാതിഥിയാകും.
11നു നടക്കുന്ന നേതൃസെമിനാർ ദേശീയ സ്പോർട്സ് ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. നാഷണൽ എക്സിക്യൂട്ടീവ് മെംബർ റെജി ജോർജ് ഇടയാറന്മുള മോഡറേറ്റർ ആയിരിക്കും. വൈഎംസിഎ എക്യുമെനിക്കൽ മാർഗരേഖ പി.എം. തോമസ്കുട്ടി വാളകം അവതരിപ്പിക്കും.12.30നു വനിതാ സമ്മേളനം രേഷ്മ രാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മാനവസൗഹൃദ സന്ദേശറാലി അടൂർ, പറക്കോട്, ഏനാത്ത്, തുവയൂർ, കടമ്പാട്, തുമ്പമൺ, മല്ലശേരി, പ്രക്കാനം, ഇലന്തുർ, നന്നുവക്കാട്, പത്തനംതിട്ട വഴി റാന്നിയിൽ സമാപിക്കും.
വികസന സമിതി യോഗം ഇന്ന്
കോന്നി: താലൂക്ക് വികസന സമിതി യോഗം ഇന്നു രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.