ഓമല്ലൂർ ആര്യഭാരതി സ്കൂളിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കമായി
1245117
Friday, December 2, 2022 10:41 PM IST
ഓമല്ലൂർ: ആര്യഭാരതി ഹൈസ്കൂളിന്റെയും പത്തനംതിട്ട ബിആർസിയുടെയും നേതൃത്വത്തിൽ നടന്ന ലോക ഭിന്നശേഷിദിന, വാരാചരണ പരിപാടികൾക്കു തുടക്കമായി.
സ്കൂൾ അങ്കണത്തിലെ ബിഗ് കാൻവാസിൽ ഭിന്നശേഷിക്കാരോട് ഐക്യദാർഢ്യം എഴുതി ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ വിളവിനാൽ പരിപാടിക്കു തുടക്കംകുറച്ചു. പഞ്ചായത്ത് മെംബർ കെ. അമ്പിളി, സ്കൂൾ പ്രധാന അധ്യപകൻ ലിജു ജോർജ്, ഫാ. ബോബി കരാവല്ലിൽ, ഫാ. സഖറിയാസ് പുഷ്പവിലാസം, നിഷ വി. നായർ, റെനി സാമുവൽ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞു നടന്ന സൈക്കിൾ റാലി ജില്ലാ പഞ്ചായത്ത് മെംബർ റോബിൻ പീറ്റർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാന അധ്യപകൻ ലിജു ജോർജ്, പിടിഎ പ്രസിഡന്റ് തോമസ് മാത്യു, എബിമോൻ എൻ. ജോൺ, ബിആർസി അധ്യാപകരായ, ശോഭന, ജയന്തി ബിനു, ജയേഷ് എന്നിവർ നേതൃത്വം നൽകി.