മല്ലപ്പള്ളിയിൽ വഴിയോര കച്ചവടം ഒഴിപ്പിക്കും
1245121
Friday, December 2, 2022 10:42 PM IST
മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിത്തുടങ്ങി.
പഞ്ചായത്ത്, പിഡബ്ല്യുഡി, പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് നോട്ടീസ് നൽകിയത്. വഴിയോര കച്ചവടക്കാരെ ശ്രീകൃഷ്ണ വിലാസം പബ്ലിക് മാർക്കറ്റിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് ഗ്രാമപഞ്ചായത്തിനു നിവേദനം നൽകിയിരുന്നു.
ടൗണിലെ വാഹനത്തിരക്കും കാൽനടക്കാർക്കും വ്യാപാരികൾക്കുമുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് വഴിയോര വ്യാപാരം നിയന്ത്രിക്കണമെന്നാവശ്യവും ശക്തമായിരുന്നു.
റോഡ്
നിർമാണോദ്ഘാടനം
തിരുവല്ല: പെരിങ്ങര പഞ്ചായത്ത് 14-ാം വാർഡിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം തുക അനുവദിച്ച ഒഴുക്ക് നീറ്റിൽ പടി -പരുത്തിമൂട്ടിൽ പടി റോഡിന്റെ നിർമാണോദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് മാത്യു ടി. തോമസ് എംഎൽഎ നിർവഹിക്കും.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ അരുന്ധതി അശോക്, വാർഡ് മെംബർ ഷീന മാത്യു തുടങ്ങിയവർ പ്രസംഗിക്കും.