അംബേദ്കർ അനുസ്മരണം
1246366
Tuesday, December 6, 2022 11:23 PM IST
പത്തനംതിട്ട: ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കറിന്റെ 66-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.ജി. ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന് ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സജി കൊട്ടയ്ക്കാട്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, സി.കെ അർജുനന്, കെ.എന്‍. രാജന്, ആശാ തങ്കപ്പന്, സാനു തുവയൂര്‍, കെ.എന്‍. മനോജ്, അബ്ദുള്‍ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, ജോസ് പള്ളിവാതുക്കല്‍, അജേഷ് അങ്ങാടിക്കല്‍, സൂരജ് മന്മഥന്, ജയന് ഓമല്ലൂര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.