എം.ജി. സോമൻ ട്രോഫി നാടകോത്സവം: ടാർഗറ്റ് മികച്ച നാടകം
1246371
Tuesday, December 6, 2022 11:23 PM IST
തിരുവല്ല: എം.ജി. സോമൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് എം.ജി. സോമൻ ഫൗണ്ടേഷൻ നടത്തിയ നാടകോത്സവത്തിൽ ടാർഗറ്റ് (എം.വി. ദേവൻ കലാഗ്രാമം കൊല്ലം) മകച്ച നാടകമായി തെരഞ്ഞെടുത്തു. ക്വാറി (കൊച്ചിൻ സമ്മർ ഫോക്സ് ) ക്കാണ് രണ്ടാം സ്ഥാനം.
മികച്ച സംവിധായകനായി വാട്സൺ വില്യം (എം.വി. ദേവൻ കലാഗ്രാമം , കൊല്ലം) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച രചന - സന്തോഷ് വർമ ( നാടകം വന്ദേ മാതരം), മികച്ച നടൻ - സന്തോഷ് വർമ ( നാടകം വന്ദേ മാതരം ,ആപ്പിൾ കാർട്ട് , തൃപ്പൂണിത്തറ ), മികച്ച നടി - അനിത തങ്കച്ചൻ (നാടകം ക്വാറി, കൊച്ചിൻ സമ്മർ ഫോക്സ് ), സ്പെഷൽ ജൂറി അവാർഡ് - ബിന്ദു പ്രദീപ് , സവ്യസാചി , തിരുവനന്തപുരം ) .
മികച്ച നാടകത്തിന് 25000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനം. ജേതാക്കൾക്ക് 19 ന് തിരുവല്ല വിജയ ഇന്റർ നാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന എം.ജി. സോമൻ സ്മൃതി സന്ധ്യയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെ ന്ന് എം.ജി.എസ്. ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി അറിയിച്ചു.