ആ​ഴി​യി​ലേ​ക്കു വീ​ണ മൊ​ബൈ​ല്‍ ഫോ​ണ്‍ വീ​ണ്ടെ​ടു​ത്തു; ഉ​ദ്യോ​ഗ​സ്ഥ​നു പൊ​ള്ള​ലേ​റ്റു
Tuesday, December 6, 2022 11:23 PM IST
ശ​ബ​രി​മ​ല: നെ​യ്‌​ത്തേ​ങ്ങ എ​റി​യു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ സ​ന്നി​ധാ​ന​ത്തെ ആ​ഴി​യി​ലേ​ക്ക് വീ​ണ തീ​ര്‍​ഥാ​ട​ക​ന്‍റെ ഫോ​ണ്‍ അ​ഗ്നി ര​ക്ഷാസേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് പൊ​ള്ള​ലേ​റ്റു.
കി​ളി​മാ​നൂ​ര്‍ പ​ള്ളി​ക്ക​ല്‍ ആ​ന​കു​ന്നം ച​ന്ദ​ന ഹൗ​സി​ല്‍ അ​ഖി​ല്‍ രാ​ജി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം ആ​ഴി​യി​ല്‍നി​ന്നും വീ​ണ്ടെ​ടു​ത്ത​ത്. ഫ​യ​ര്‍ ഓ​ഫീ​സ​റാ​യ വി. ​സു​രേ​ഷ് കു​മാ​റി​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ഭി​ഷേ​ക​ത്തി​ന് നെ​യ്യ് ശേ​ഖ​രി​ച്ച ശേ​ഷം ആ​ഴി​യി​ലേ​ക്ക് തേ​ങ്ങ വ​ലി​ച്ചെ​റി​യു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണും ആ​ഴി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.
അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ന്നി​ധാ​നം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ ഗ​ണേ​ശ​ന്‍, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ വി. ​സു​രേ​ഷ് കു​മാ​ര്‍, പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഇ​ന്ദി​രാ കാ​ന്ത്, എ​സ്.​എ​ല്‍. അ​രു​ണ്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.