ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്: ബോധവത്കരണ ക്ലാസ് നടത്തി
1246639
Wednesday, December 7, 2022 10:59 PM IST
പത്തനംതിട്ട: വനിതാ, ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം 2005, സ്ത്രീധനനിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം മുഖ്യപ്രഭാഷണം നടത്തി. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, വനിതാ സെല്‍ സിഐ എസ്. ഉദയമ്മ, ബിഎംഎസ് സെക്രട്ടറി എ.എസ്. രാഘുനാഥന്‍ നായര്‍, ജില്ലാ തല ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി, വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍, വനിതാ സംരക്ഷണ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഫൗസിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗവ. മഹിളാ മന്ദിരം ലീഗല്‍ കൗണ്‍സിലര്‍ സ്മിതാ ചന്ദ് ക്ലാസ് നയിച്ചു.