പെരിങ്ങനാട് മർത്തശ്മൂനി ദേവാലയത്തെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
1261847
Tuesday, January 24, 2023 10:35 PM IST
അടൂർ: പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയെ മലങ്കര ഓർത്തഡോക്സ് സഭയിലെ പൗരസ്ത്യ ശ്മൂനി തീർഥാടനദേവാലയമായി പ്രഖ്യാപിച്ചു. 1850 ൽ മലങ്കര സഭയിൽ ആദ്യമായി മർത്തശ്മൂനിയുടെ നാമധേയത്തിൽ സ്ഥാപിതമായ ദേവാലയമാണിത്. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ ഇന്നലെ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയെത്തുടർന്നാണ് പ്രഖ്യാപനം നടത്തിയത്. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത കാതോലിക്കാബാവയുടെ പ്രഖ്യാപന കല്പന വായിച്ചു.
മെത്രാപ്പോലീത്തമാരായ ഡോ.യാക്കോബ് മാർ ഐറേനിയോസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ സഹകാർമികരായിരുന്നു. ശിലാഫലക അനാച്ഛാദനം, നേർച്ച വിളമ്പ് എന്നിവയും നടന്നു.