നി​ല​യ്ക്ക​ൽ തീ​ർ​ഥാ​ട​നം ഇന്ന്
Wednesday, January 25, 2023 10:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​യ്ക്ക​ൽ തീ​ർ​ഥാ​ട​നം ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ 9.30നു ​തു​ലാ​പ്പ​ള്ളി ജൂ​ബി​ലി ക​പ്പേ​ള​യി​ൽ​നി​ന്നു​ള്ള വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ റാ​ലി തു​ലാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഉ​ള്ളാ​ട്ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 10ന് ​തു​ലാ​പ്പ​ള്ളി പ​ള്ളി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും . തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ന്ദി​ച്ച് നേ​ർ​ച്ച​ഭ​ക്ഷ​ണം​ക​ഴി​ച്ച ശേ​ഷം ഉ​ച്ച​യ്ക്ക് 1.30ന് ​നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും. എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യി​ലെ സ​മാ​പ​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ബാ​ബു മൈ​ക്കി​ൾ ഒ​ഐ​സി നേ​തൃ​ത്വം ന​ൽ​കും.