താത്കാലിക അധ്യാപക നിയമനം
1263060
Sunday, January 29, 2023 10:25 PM IST
അടൂര്‍: സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കും. ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് എന്നിവയില്‍ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി 31 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്കില്‍ ഹാജരാകണം. 60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. എംടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. എഐസിടിഇ പ്രകാരമുള്ള യോഗ്യതയും ഉണ്ടായിരിക്കണം.
കൊയ്ത്തുത്സവം നടന്നു
കോഴഞ്ചേരി: മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍, പാടാശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി ഓഫീസര്‍ സ്മിത, ബീന തുടങ്ങിയവര്‍ പങ്കെടുത്തു.