കാട്ടൂർ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
1263345
Monday, January 30, 2023 10:09 PM IST
കോഴഞ്ചേരി: കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ 156-ാമത് പെരുന്നാളിനു കൊടിയേറി. വികാരി ഫാ. ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
ഇന്ന് വൈകുന്നേരം ഫാ. യാക്കോബ് തോമസും നാളെ ഫാ. എൽദോ ഏലിയാസും രണ്ടിന് ഫാ. ജോബിൻ വർഗീസും വചന ശുശ്രൂഷ നടത്തും.
ഫെബ്രുവരി മൂന്നിന് വൈകുന്നേരം റാസ. നാലിന് രാവിലെ കുർബാന, വൈകുന്നേരം 5.30ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് വാഴക്കുന്നം ജംഗ്ഷനിൽ സ്വീകരണം. സന്ധ്യാപ്രാർഥനയേ തുടർന്ന് ആത്മീയ സംഘടനാ വാർഷികം. അഞ്ചിന് ഏഴിന് പ്രഭാത പ്രാർഥനയേ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും.