വ​ന​ഭൂ​മി​യി​ൽ അ​ള​ന്നു തി​രി​ക്കാ​ൻ നീ​ക്കം; വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം
Tuesday, January 31, 2023 10:20 PM IST
പെ​രു​മ്പെ​ട്ടി: വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ക​ഞ്ഞി​വ​ച്ച് പൊ​ന്ത​ൻ​പു​ഴ സ​മ​ര സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ പെ​രു​മ്പെ​ട്ടി​യി​ലെ ഭൂ​മി, വ​ന​ത്തി​ന്‍റെ വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് സ​ർ​വേ ചെ​യ്തു ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് സ​മ​ര​സ​മി​തി പ്ര​തി​ഷേ​ധി​ച്ച​ത്.

പെ​രു​മ്പെ​ട്ടി വി​ല്ലേ​ജി​ൽ 432.5 ഏ​ക്ക​ർ ഭൂ​മി ത​നി​ക്കു​ണ്ടെ​ന്നും അ​ത് സ​ർ​വേ ചെ​യ്തു കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വി​നെ വാ​ദി​യാ​ക്കി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് പു​തി​യ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യ​ത്.

വ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി സ​ർ​വേ ചെ​യ്തു ക​ണ്ടെ​ത്താ​നും പ​രാ​തി​ക്കാ​രി ത​ന്‍റേതെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഭൂ​മി വ​നാ​തി​ർ​ത്തി​ക്ക് ഉ​ള്ളി​ലോ പു​റ​ത്തോ എ​ന്ന് നി​ർ​ണ​യി​ക്കാ​നും കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യ്ക്ക് വ​ന​ഭൂ​മി അ​ള​ന്നു തി​രി​ച്ചു ന​ൽ​കാ​നാ​ണ് നീ​ക്ക​മെ​ന്നും സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.

വ​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ അ​തി​ർ​ത്തി അ​ള​ന്നു​തി​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വി​ല​ങ്ങാ​യി നി​ൽ​ക്കു​ന്ന വ​നം, റ​വ​ന്യു​വ​കു​പ്പു​ക​ൾ സ്വ​കാ​ര്യ​വ്യ​ക്തി​യെ സ​ഹാ​യി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​മ​ര​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എ​സ്. ബാ​ബു​ജി പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജയിം​സ് ക​ണ്ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​സ്. രാ​ജീ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ ടി. ​എം. സ​ത്യ​ൻ, എ​സ്. രാ​ധാ​മ​ണി, ജോ​ർ​ജു​കു​ട്ടി മ​ണി​യ​ൻ​കു​ളം, പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് പെ​രു​മ്പെ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.