സ്വ​കാ​ര്യ ബ​സി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ത​മ്മി​ല​ടി​ച്ചു; വ​നി​താ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Tuesday, January 31, 2023 10:24 PM IST
കോ​ന്നി: സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ത​മ്മി​ല​ടി​ച്ച​തി​നേ​തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​രം - പ​ത്ത​നം​തി​ട്ട റൂ​ട്ടി​ല്‍ ഓ​ടു​ന്ന ബ​സി​ലെ ഡ്രൈ​വ​ര്‍ രാ​ജേ​ഷും ക​ണ്ട​ക്ട​ര്‍ അ​നീ​ഷു​മാ​ണ് ത​മ്മി​ല​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ കോ​ന്നി ടൗ​ണി​ലാ​ണ് സം​ഭ​വം.
കോ​ന്നി ടൗ​ണി​ല്‍ നി​ര്‍​ത്തി ആ​ളെ ഇ​റ​ക്കി​യ ശേ​ഷം ബെ​ല്ല​ടി​ക്കു​ന്ന​തി​ന് മു​മ്പ് ബ​സ് എ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് അ​നീ​ഷും രാ​ജേ​ഷു​മാ​യി വാ​ക്കു ത​ര്‍​ക്കം ഉ​ണ്ടാ​യി. ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ രാ​ജേ​ഷ് ബ​സ് നി​ര്‍​ത്തി ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ നി​ന്ന ഇ​റ​ങ്ങി വ​ന്ന് യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തു ക​യ​റി അ​നീ​ഷി​നെമ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു. ഇ​വ​ര്‍ ത​മ്മി​ലു​ള്ള അ​ടി​ക്കി​ടെ യാ​ത്ര​ക്കാ​രാ​യ രേ​ഖ(40), അ​തു​ല്യ (23), അ​ഞ്ജ​ലി (18) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രി​ക​ള്‍​ക്ക് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ ന​ല്‍​കി.