പിണറായി ഭരണം കേരളത്തെ കടക്കെണിയിലാഴ്ത്തി: സതീഷ് കൊച്ചുപറന്പിൽ
1264264
Thursday, February 2, 2023 10:27 PM IST
തിരുവല്ല: കേരളത്തെ കടക്കെണിയിൽ മുക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പൗര വിചാരണ ജാഥയുടെ സമാപന സമ്മേളനം ആലംതുരുത്തി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ കേരളം രൂപീകരിച്ചതിനു ശേഷം പത്തോളം മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചെങ്കിലും ഏറ്റവും കൂടുതല്‍ പണം കടം വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനാണ്.
കേരളത്തിന്റെ പൊതുകടം 3.50 ലക്ഷം കോടിയിലധികമായി. കടക്കെണിയില്‍ നിന്നു കേരളത്തെ രക്ഷിക്കാനുളള ക്രിയാത്മകമായ ശ്രമങ്ങള്‍ ഒന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. തോമസ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ആര്. ജയകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് ചാത്തങ്കേരി, റെജി എബ്രഹാം, റെജി വർഗീസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്, ജിജോ ചെറിയാന്, വിശാഖ് വെണ്‍പാല, ഈപ്പന് കുര്യന്, ബഞ്ചമിന് തോമസ്, ക്രിസ്റ്റഫര്‍ ഫിലിപ്പ്, എ. പ്രദീപ് കുമാര്‍, മത്തായി കെ. ഐപ്പ്, വി.കെ. മധു, പീതാംബരദാസ് തുടങ്ങിവര്‍ പ്രസംഗിച്ചു.