ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളിൽ പ്രതിഷേധം
1264806
Saturday, February 4, 2023 10:28 PM IST
തിരുവല്ല: രാജ്യത്തു ക്രൈസ്തവ സമൂഹത്തിനെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രതിഷേധിച്ചു.
ബൈബിൾ കത്തിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ നടപടിയെടുക്കുന്നതിൽ പോലും ഭരണകൂടം അമാന്തം കാട്ടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്പോഴും ന്യൂനപക്ഷ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്പോഴും ക്രൈസ്തവർ കാട്ടുന്ന സഹിഷ്ണുത ബലഹീനതയായി കണക്കാക്കരുതെന്നു യോഗം അഭിപ്രായപ്പെട്ടു.
ഭരണഘടനാപരമായ സ്വാതന്ത്ര്യം ഏതു മതവിഭാഗത്തിനും രാജ്യത്തുണ്ടെന്നുള്ള യാഥാർഥ്യം മറികടക്കാൻ ആർക്കുമാകില്ലെന്നും മൂവ്മെന്റ് അഭിപ്രായപ്പെട്ടു.
ബൻസി തോമസിന്റെ അധ്യക്ഷതയിൽ ബിൻസി സഖറിയ, സാബു മൈലക്കാട്, അലക്സ് മാമ്മൻ, ജാക്സൺ ജോസഫ്, ഫിലിപ്പോസ് വർഗീസ്, ജെറി കുളക്കാടൻ, സി.എസ്. ചാക്കോ, പ്രദീപ് മാലിയിൽ, ടി.കെ. കുര്യൻ, പ്രഭാ ഐപ്പ്, അനിലാ സജി എന്നിവർ പ്രസംഗിച്ചു.