യുവ സൈനിക ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു
1265152
Sunday, February 5, 2023 10:42 PM IST
ഹരിപ്പാട്: യുവ കരസേന ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു.വെട്ടുവേനി ലതികാഭവനിൽ ഹരിദാസൻ പിള്ളയുടെയും ശ്രീലതയുടെയും മകൻ എച്ച്. ശ്രീജിത്താണ് (28) മരിച്ചത്.
ഇന്നലെ എട്ടോടെയായിരുന്നു സംഭവം.മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടി കാണുന്നതിന് ബൈക്കിലെത്തിയ ശ്രീജിത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തിരികെ വീട്ടിലെത്തി വെള്ളം കുടിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീനഗറിൽ ബദാമി ബാഗ് കൺടോൻ മെന്റ് 92 ബേസ് ആശുപത്രിയിൽ ക്ലർക്കായിരുന്നു.
45 ദിവസത്തെ അവധിക്ക് കഴിഞ്ഞ 15 നാണ് നാട്ടിലെത്തിയത്. ഭാര്യ: ശ്രുതി വി.കുമാർ. സംസ്കാരം പിന്നീട്.