സർക്കാർ ലോട്ടറി മേഖലയെ അവഗണിക്കുന്നു: സതീഷ് കൊച്ചുപറന്പിൽ
1279090
Sunday, March 19, 2023 10:23 PM IST
തിരുവല്ല: സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ തുക സംഭാവന നൽകുന്ന ലോട്ടറി മേഖലയെ സർക്കാർ പാടെ അവഗണിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
"ഭാഗ്യം വിൽക്കുന്ന ദൗർഭാഗ്യർ' എന്ന മുദ്രാവാക്യം ഉയർത്തി കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ -ഐഎൻടിയുസി കാസർഗോഡുനിന്നാരംഭിച്ച സംസ്ഥാന സമര പ്രഖ്യാപന ജാഥയുടെ ജില്ലാതല പര്യടന പരിപാടി തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ജേക്കബ് പി. ചെറിയാൻ, ആർ. ജയകുമാർ, സജി എം. മാത്യു, ഷാജി കുളനട, മാത്യു ഏബ്രഹാം, കൊച്ചുമോൻ, ബാബു കെ. ഏബ്രഹാം, രഞ്ജി ചക്കനാടൻ, ലജീവ് വിജയൻ, പി.ആർ. സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.