വചനത്തിലൂടെ വിശുദ്ധീകരിക്കപ്പെടണം: ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ
1280263
Thursday, March 23, 2023 10:51 PM IST
മാരാമൺ: തിരുവചനത്തിലൂടെ വ്യക്തിജീവിതവും സമൂഹവും വിശുദ്ധീകരിക്കപ്പെടണമെന്നു വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ. മാരാമൺ സെന്റ് ജോസഫ് പള്ളിയിൽ ഇന്നലെ ആരംഭിച്ച കരിസ്മാറ്റിക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവ്യബലിയോടെയാണ് കൺവൻഷൻ ആരംഭിച്ചത്. ദിവ്യബലിയിലും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു.
കോട്ടയം നാഗന്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീർഥാടനകേന്ദ്രം റെക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കലാണ് കൺവൻഷനു നേതൃത്വം നൽകുന്നത്. ഫാ. ജോഷി പുതുപ്പറമ്പില്‍, ഫാ. തോമസ് കൊടിനാട്ടുകുന്നേല്‍, ഫാ. ജോര്‍ജ് വെള്ളാപ്പള്ളി, ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍, ഫാ. ഫ്രാന്‍സിസ് പത്രോസ്, ഫാ. ജോർജ് ലോബോ തുങ്ങിയവരും ശുശ്രൂഷകളിൽ പങ്കെടുത്തു. 26നു കൺവൻഷൻ സമാപിക്കും.