മാര് ജോസഫ് പവ്വത്തില് അനുസ്മരണം നാളെ
1280264
Thursday, March 23, 2023 10:51 PM IST
കാഞ്ഞിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര് ജോസഫ് പവ്വത്തിലിന്റെ അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്റര് ഓഡിറ്റോറിയത്തില് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില് രൂപത മുന് അധ്യക്ഷന് മാര് മാത്യു അറയ്ക്കല്, സീറോ മലബാര് കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കല് എന്നിവര് പ്രസംഗിക്കും.
മാര് ജോസഫ് പവ്വത്തിലിനോടു ചേര്ന്നു വിവിധ തലങ്ങളില് ശുശ്രൂഷ ചെയ്തവരുടെ പ്രതിനിധികള് തങ്ങളുടെ ഓര്മകള് സമ്മേളനത്തില് പങ്കുവയ്ക്കും. വൈദികരും സന്യാസിനികളും ഉള്പ്പെടെ രൂപതയിലെ വിശ്വാസിസമൂഹം പങ്കെടുക്കുന്ന സമ്മേളന ക്രമീകരണങ്ങള്ക്കു രൂപത വികാരി ജനറാളുമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്, റവ.ഡോ. കുര്യന് താമരശേരി, പ്രൊക്കുറേറ്റര് ഫാ. ഫിലിപ്പ് തടത്തില്, പാസ്റ്ററല് കൗണ്സില് സെക്രട്ടറി ഡോ. ജൂബി മാത്യു, ഫാ. സ്റ്റാന്ലി പുള്ളോലിക്കല് എന്നിവര് നേതൃത്വം നല്കും.