യുവമാധ്യമ ക്യാമ്പ് ആരംഭിച്ചു
1280833
Saturday, March 25, 2023 10:34 PM IST
പത്തനംതിട്ട: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും മാധ്യമ സ്ഥാപനങ്ങളും ഉണ്ടാകേണ്ടതും അവയെ സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നേരന്വേഷണം എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന യുവ മാധ്യമ ക്യാമ്പിന്റെ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ്, ക്യാമ്പ് ഡയറക്ടര്‍ കെ.ജെ. ജേക്കബ്, ബോര്‍ഡ് അംഗങ്ങളായ സന്തോഷ് കാല, എസ്. കവിത, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.