സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ മാ​തൃ​ക​ക​ള്‍: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Sunday, March 26, 2023 10:22 PM IST
അ​ടൂ​ര്‍: സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ മാ​തൃ​ക​ക​ളാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. ക​രു​വാ​റ്റ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തെ​ത​ന്നെ മി​ക​ച്ച സ്‌​കൂ​ളു​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു എ​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഗോ​പു ക​രു​വാ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ന്‍റെ ഷോ​ര്‍​ട്ട് ഫി​ലിം ആ​ട്ട​പ്പെ​രു​മ​യു​ടെ റി​ലീ​സിം​ഗ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ക​ഥ​ക​ളി ക​ലാ​കാ​ര​ന്മാ​രാ​യ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​പ്ര​സാ​ദ്, ച​ന്ദ്ര​മ​ന നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ചെ​ണ്ട ക​ലാ​കാ​ര​ന്‍ ക​ണ്ട​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്‌​നേ​ഹാ ദാ​സ് ഇ​ട​ത്ത​റ, അ​ഞ്ജ​ലി കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. അ​ടൂ​ര്‍ എ​ഇ​ഒ സീ​മ​ദാ​സ്, ബി​പി​സി സൗ​ദാ​മി​നി, ഹെ​ഡ്മി​സ്ട്ര​സ് എം.​ആ​ര്‍. ശ്രീ​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശാ​ന്തി ആ​ര്‍ നാ​യ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ക്രി​സ്റ്റി ജോ​ണ്‍, ജോ​ബി, ജെ. ​ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.