കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്
Monday, March 27, 2023 11:48 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്. ചു​രു​ളി​ക്കോ​ട് മ​ടി​ക്കേ​ൽ വീ​ട്ടി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ ശ്രീ​നാ​ഥി​നാ​ണ് (14) പ​രി​ക്കേ​റ്റ​ത്. പ​ത്ത​നം​തി​ട്ട ന​ന്നു​വ​ക്കാ​ട് ഇ​ന്ന​ലെ രാ​വി​ലെ 9.50 നാ​ണ് സം​ഭ​വം.
ചു​രു​ളി​ക്കോ​ടുനി​ന്ന് വെ​ട്ടി​പ്ര​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ പി​ന്നി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട്ടു​ക​യാ​യി​രു​ന്നു.
റോ​ഡി​ൽ ചെ​ളി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സൈ​ക്കി​ൾ ചെ​ളി​യി​ൽ തെ​ന്നി കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ അ​ടി​യി​ലേ​ക്കും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ശ്രീ​നാ​ഥ് തെ​റി​ച്ച് റോ​ഡി​ലേ​ക്കും വീ​ഴു​ക​യാ​യി​രു​ന്നു.
തെ​റി​ച്ചു വീ​ണ ആ​ഘാ​ത​ത്തി​ൽ ബോ​ധം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​യ്ക്കും കൈ​യ്ക്കും കാ​ലി​നും ശ്രീ​നാ​ഥി​ന് പ​രി​ക്കു​ണ്ട്. സെ​ന്റ് മേ​രീ​സ് സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.