ആറാംവയസില്‍ ലൈംഗിക അതിക്രമത്തില്‍നിന്ന് രക്ഷപ്പെട്ടു
1281879
Tuesday, March 28, 2023 11:02 PM IST
താന്‍ ആറാം വയസില്‍ ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥയും കളക്ടര്‍ ഇന്നലെ വെളിപ്പെടുത്തി. ഇന്നത്തെപ്പോലെ ബാഡ് ടച്ച് എന്താണെന്ന് അറിയാത്ത കാലത്താണ് അതു നടന്നത്. രണ്ടു പുരുഷന്മാര് ചേര്‍ന്ന് ഓമനിക്കുന്നതിനിടെ പന്തികേടു തോന്നി ഓടി രക്ഷപ്പെടുകയാണുണ്ടായത്. അന്നത് എന്താണെന്ന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ബാഡ് ടച്ച് സംബന്ധിച്ച് ഒരു അവബോധം ഉണ്ടെന്നും അന്ന് തനിക്കത് ഇല്ലാതെ പോയതോര്ക്കാറുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അന്ന് ആ പ്രതിസന്ധി മറി കടക്കാന്‍ തന്നെ സഹായിച്ചത് മാതാപിതാക്കളാണ്. ആ പുരുഷന്മാരെ പിന്നീട് കണ്ടിട്ടില്ല. പക്ഷേ, അവരുടെ മുഖം മറന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച് വരുന്ന കാലമാണ്. ചെറുപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവത്കരിക്കണമെന്നും ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.