ശബരിമല ബസപകടം; രണ്ടുപേരുടെ നില ഗുരുതരം
1282132
Wednesday, March 29, 2023 10:34 PM IST
ഗാന്ധിനഗർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടത്തിൽപ്പെട്ട രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുമാർ (45) രംഗനാഥൻ (85) എന്നിവരാണ് ഗുരുതരാവസ്ഥയിൽ. ഇവരെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രംഗനാഥന്റെ വാരിയെല്ലുകൾ ഒടിയുകയും ശ്വാസകോശത്തിന് മുറിവേല്കുകുകയും ചെയ്തിട്ടുണ്ട്. കുമാറിന്റെ നട്ടെല്ലിനും ക്ഷതമേറ്റു.ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായ പരിക്കുണ്ട്.
ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യം (52) സുരേഷ് (36) തൻഷിക (8) ചന്ദ്രശേഖർ (45) ഉത്രപതി (45) ബാലാജി (25) ദിവാകർ (23) സുബസ്റ്റി (9) ഭാസ്കർ (52) സുരേഷ് (48) സൂര്യാംബുനാഥ് (8) എന്നിവരെ വിവിധ വാർഡുകളിലും അത്യാഹിത വിഭാഗത്തിന്റെ മൂന്നാം നിലയിലുള്ള വാർഡിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലയ്ക്കൽ എരുമേലി പാതയിൽ ഇലവുങ്കൽ ഭാഗത്തു തമിഴ്നാട്ടിലെ മൈലാടുംതുറ മാവട്ടം പ്രദേശത്തു നിന്നു വന്ന ബസാണു മറിഞ്ഞ് അപകടം ഉണ്ടായത്. .