ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Wednesday, May 31, 2023 2:33 AM IST
പ​ത്ത​നം​തി​ട്ട: വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​പ്ര​കാ​ശ്, എ​ല്‍​എ​സ്ജി​ഡി എ​ൻ​ജി​നി​യ​റിം​ഗ് വിം​ഗ് ഫ​സ്റ്റ് ഗ്രേ​ഡ് ഓ​വ​ര്‍​സീ​യ​ര്‍ കെ.​ആ​ര്‍. പു​ഷ്പ എ​ന്നി​വ​രാ​ണ് ഇ​ന്നു വി​ര​മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ മൂ​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​എ​സ്. നൈ​സാം, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.