അ​ങ്ക​ണ​വാ​ടി​ക​ളുടെ സ​മ്പൂ​ര്‍​ണ വൈ​ദ്യു​തി​വ​ത്ക​ര​ണം ഈ ​വ​ര്‍​ഷം സാ​ധ്യ​മാ​കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Sunday, June 4, 2023 6:38 AM IST
തി​രു​വ​ല്ല: അ​ങ്ക​ണ​വാ​ടി​ക​ളി​ലെ സ​മ്പൂ​ര്‍​ണ വൈ​ദ്യു​ത​ിവ​ത്ക​ര​ണം ഈ ​വ​ര്‍​ഷം സാ​ധ്യ​മാ​കു​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ലു​ങ്ക​ല്‍ 64-ാം ന​മ്പ​ര്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 200 എ​ണ്ണ​ത്തി​ല്‍ 12 എ​ണ്ണം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നാ​യി​രു​ന്നു. അ​തി​ല്‍ ജി​ല്ല​യി​ല്‍ ആ​ദ്യം പൂ​ര്‍​ത്തി​യാ​യ​ത് നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 64-ാം ന​മ്പ​ര്‍ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 17 ല​ക്ഷം രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്പ​ത് ല​ക്ഷം രൂ​പ​യും ചേ​ര്‍​ന്ന് 31 ല​ക്ഷം രൂ​പ​യ്ക്കാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ങ്ക​ണ​വാ​ടി നി​ര്‍​മി​ക്കാ​ന്‍ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍​കി​യ ക​ല്ലു​ങ്ക​ല്‍ ഓ​ത​റപ്പറ​മ്പി​ല്‍ ഒ.​ജെ. വ​ര്‍​ഗീ​സ്, മ​റി​യാ​മ്മ വ​ര്‍​ഗീ​സ് ദ​മ്പ​തി​ക​ളെ മ​ന്ത്രി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ശാ​ഖ് വെ​ണ്‍​പാ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.