പ​ഠ​ന​മു​റി, അ​പ്ര​ന്‍റി​സ്ഷി​പ് ട്രെ​യി​നിം​ഗ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, September 18, 2023 11:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി​കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​മു​റി, പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള അ​പ്ര​ന്‍റി​സ്ഷി​പ് ട്രെ​യി​നിം​ഗ് എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ധ​ന​സ​ഹാ​യ​വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ​ഹി​ച്ചു .

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍ ത​ലം മു​ത​ല്‍ ഡി​ഗ്രി​ത​ലം വ​രെ​യു​ള്ള പ​ട്ടി​ക​ജാ​തി​വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​മു​റി നി​ര്‍​മാ​ണ​ത്തി​ന് 80 പേ​ര്‍​ക്കാ​യി 1.60 കോ​ടി രൂ​പ​യും പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്സ് പ​ഠി​ച്ച പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ര​ണ്ട് വ​ര്‍​ഷം തൊ​ഴി​ല്‍ പ​രി​ച​യം ന​ല്‍​കു​ന്ന​തി​നാ​യി അ​പ്ര​ന്റി​സ്ഷി​പ് ട്രെ​യി​നിം​ഗ് ര​ണ്ട് കോ​ടി പ​തി​നാ​ല് ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ട്ടി​ക​ജാ​തി​വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​ ദി​ലീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ജെ​സി അ​ല​ക്സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.