നി​ല​യ്ക്ക​ലി​ല്‍ പാ​ച​ക​വാ​ത​ക ഗോ​ഡൗ​ണും വി​ത​ര​ണ​കേ​ന്ദ്ര​വും
Wednesday, September 20, 2023 11:36 PM IST
നി​ല​യ്ക്ക​ല്‍: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​രം​ഭി​ക്കു​ന്ന നി​ല​യ്ക്ക​ലി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പാ​ച​ക​വാ​ത​ക ഗോ​ഡൗ​ണി​ന്‍റെ ശി​ലാ​സ്ഥാ​പ​നം തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍ നി​ര്‍​വ​ഹി​ച്ചു.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​സ്. ജീ​വ​ന്‍, ജി. ​സു​ന്ദ​രേ​ശ​ന്‍, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. പ്ര​കാ​ശ്, ദേ​വ​സ്വം ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി ജി. ​ബൈ​ജു, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍.​അ​ജി​ത്ത് കു​മാ​ര്‍, ശ​ബ​രി​മ​ല എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി. ​കൃ​ഷ്ണ​കു​മാ​ര്‍, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന്‍, നി​ല​യ്ക്ക​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ മ​ഞ്ജു പ്ര​മോ​ദ്, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, നി​ല​യ്ക്ക​ല്‍ ക്ഷേ​ത്രം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ എ​സ്. സ്മി​തി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ച​ക​വാ​ത​ക ഉ​പ​യോ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് സ്വ​ന്ത​മാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് നി​ല​യ്ക്ക​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന പാ​ച​ക​വാ​ത​ക ഗോ​ഡൗ​ണി​നും വി​ത​ര​ണ​കേ​ന്ദ്ര​ത്തി​നും മ​ഹാ​ദേ​വ ഗ്യാ​സ് ഏ​ജ​ന്‍​സി എ​ന്നാ​ണ് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.