അവാർഡു ജേതാവിനെ അനുമോദിച്ചു
1337057
Wednesday, September 20, 2023 11:36 PM IST
പത്തനംതിട്ട: സംസ്ഥാന അധ്യാപക അവാർഡു ലഭിച്ച പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക സുമ ഏബ്രഹാമിനെ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം അനുമോദിച്ചു.
സമ്മേളനം മാർത്തോമ്മ സഭ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, പത്തനംതിട്ട എഇഒ ടി.എസ്. സന്തോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, നഗരസഭ കൗൺസിലർ സിന്ധു അനിൽ, എൽഎസി ട്രഷറർ റവ.ഡോ. മാത്യു എം. തോമസ്, പ്രഫ. തോമസ് ഉഴവത്ത്, അധ്യാപക പ്രതിനിധി സി. ബേബി മിനി, വിദ്യാർഥി പ്രതിനിധി എസ്. അഭിഷേക്, റെജി ചാക്കോ എന്നിവർ പ്രസംഗിച്ചു.