അടൂർ: ഖസാക്കിസ്ഥാനിൽ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) നിയമിതനായ ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിലിന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക ഇടവകയിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ് കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. ശാന്തൻ ചരുവിൽ, തോമസ് മുട്ടുവേലിൽ കോർഎപ്പിസ്കോപ്പ, റവ. പി.എൻ. അലക്സാണ്ടർ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഇടവക ട്രസ്റ്റി ജോസഫ്, സെക്രട്ടറി ടോം ജോർജ് തുടങ്ങിയവർ അനുമോദനം അർപ്പിച്ചു. അടൂർ പനംതുണ്ടിൽ കുടുംബാംഗമാണ് ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ.