മി​ത്ര​പു​ര​ത്ത് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 26, 2023 10:41 PM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ മി​ത്ര​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെടെ 11 പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.
മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു​വ​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടോ​റ​സ് ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​ന്‍റെ ഭാ​ഗം പൂ​ർ​ണ​മാ​യി ഇ​ള​കി​മാ​റി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽനി​ന്നു കോ​ട്ട​യ​ത്തേ​ക്കു പോ​യ തി​രു​വ​ല്ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സും ഗു​ജ​റാ​ത്തി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ച​ര​ക്കു​മാ​യി വ​ന്ന ടോ​റ​സ് ലോ​റി​യു​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.


പ​രി​ക്കേ​റ്റ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ ക​വി​യൂ​ർ കോ​ട്ടൂ​ർ ബ്രി​ജേ​ഷ് ഭ​വ​നി​ൽ ബ്രി​ജേ​ഷ് (44), ബ​സ് യാ​ത്ര​ക്കാ​രാ​യ പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ പ്ര​ഭാ മ​ന്ദി​രം അ​നി​ൽ​കു​മാ​ർ (58), പു​ലി​യൂ​ർ വേ​ങ്ങ​ല ത​റ​യി​ൽ ജോ​സ് (40), പു​ന​ലൂ​ർ ന​രി​ക്ക​ൽ ബ​ഥേ​ൽ നെ​സ്റ്റി​ൽ ബി​ജി ജോ​ൺ (51), മ​ല്ല​പ്പ​ള്ളി എം​ജെ മ​ൻ​സി​ലി​ൽ നി​ഷ (43), തൃ​ശൂ​ർ കു​രി​യ​ച്ചി​റ ചു​ങ്ക​ത്ത് റ​പ്പാ​യി (60), പ​റ​ന്ത​ൽ ജോ​ബി​ൻ വി​ല്ല​യി​ൽ ശോ​ശാ​മ്മ ഡാ​നി​യേ​ൽ (57) ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​ഹാ​രാ​ഷ‌്ട്ര സ്വ​ദേ​ശി വൈ​ഭ​വ് (30) എ​ന്നി​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് യാ​ത്ര​ക്കാ​രാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ (50), ഇ​വാ​ൻ (19), ആ​ലു​വ മ​ഞ്ഞാ​ടി​യി​ൽ അ​ശ്വി​ൻ (21) എ​ന്നി​വ​രെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.