ക​രു​ത​ൽ സ്നേ​ഹ​സം​ഗ​മം ഒ​ന്നി​ന്
Thursday, September 28, 2023 11:44 PM IST
തി​രു​വ​ല്ല: കെ​പി​വി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ക​രു​ത​ൽ സ്നേ​ഹ​സം​ഗ​മം ന​ട​ത്തും. ഇ​ടി​ഞ്ഞി​ല്ലം വി​ജ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ 10മു​ത​ൽ ന​ട​ക്കു​ന്ന സം​ഗ​മം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ സാ​ന്ത്വ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​വി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, കെ​പി​വി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ദ്യ​കാ​ല അ​ഡ്വൈ​സ​ർ എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ഗു​രു​ധ​ർ​മ പ്ര​ച​ാര​ണ​സ​ഭാ സെ​ക്ര​ട്ട​റി സ്വാ​മി അ​സം​ഗാ​ന​ന്ദ​ഗി​രി, ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണാ​ന​ന്ദ, ടൗ​ൺ ജു​മാ​മ​സ്ജി​ദ് ചീ​ഫ് ഇ​മാം കെ.​ജെ. സ​ലിം സ​ഖാ​ഫി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ന്നി​ന് ഡോ. ​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം​ഗ​വും ഉ​ണ്ടാ​കും.