എ​ൽ​ഡി​എ​ഫ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ധ​ർ​ണ അ​ഞ്ചി​ന്
Thursday, September 28, 2023 11:44 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട്‌ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നും ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​​ർ​ക്ക് ആ​ശ്ര​യ​മാ​യ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ല്ലാ ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത​തി​ലും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന​ത്തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ​യു​മാ​ണ് ധ​ർ​ണ.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നും തി​രു​വ​ല്ല​യു​ടെ വി​ക​സ​ന​ത്തി​നും യാ​തൊ​ന്നും ചെ​യ്യാ​തി​രി​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​ിത്വത്തി​ലു​ള്ള ആ​ന്‍റോ ആ​ന്‍റ​ണി എം​പി യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചു​ള്ള ധ​ർ​ണ രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും.

തി​രു​വ​ല്ല ടൗ​ണി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്പി​ൽ സ​മാ​പി​ക്കും. പ്ര​തി​ഷേ​ധ ധ​ർ​ണ മാ​ത്യു ടി. ​തോ​മ​സ്‌ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.