സ​പ്ലൈ​കോ​യ്ക്കു മു​ൻ​പി​ൽ റീ​ത്ത് വച്ച് യൂ​ത്ത് കോ​ൺ. പ്ര​തി​ഷേ​ധം
Friday, February 23, 2024 3:26 AM IST
പ​ത്ത​നം​തി​ട്ട : അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ സ​ബ്സി​ഡി എ​ടു​ത്തു മാ​റ്റി​യ​തി​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യും സ​പ്ലൈ​കോ തു​റ​ന്നു​വ​ച്ച് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​തി​ൽ സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​യ്ക്കു മു​മ്പി​ൽ റീ​ത്ത് വച്ചു.

പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി കെ​എ​സ്‌​യു മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​ർ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു . യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നെ​ജോ മെ​ഴു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​നി​ൽ ഓ​മ​ല്ലൂ​ർ, ബി.​കെ. ത​ദാ​ഗ​ത്മെ​ബി​ൻ നി​ര​വേ​ൽ, മു​ഹ​മ്മ​ദ്‌ റാ​ഫി, സ്റ്റൈ​ൻ​സ് ഇ​ല​ന്തൂ​ർ, ജോ​ൺ കി​ഴ​ക്കേ​തി​ൽ, ജോ​ഷു​വ കു​ള​ന​ട, ആ​രോ​ൺ, അ​ല​ൻ ന​രി​യാ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.