വൈസ്മെന്‍ ഭാരവാഹികള്‍ ചുമതലയേറ്റു
1441810
Sunday, August 4, 2024 3:31 AM IST
തിരുവല്ല: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ വെണ്ണിക്കുളം ക്ലബിന്റെ പ്രസിഡന്റായി ജേക്കബ് മാത്യു ചുമതലയേറ്റു. യോഗം വര്‍ഗീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ പ്രസിഡന്റ് സിറിയക് ടി. ഈപ്പന് അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യ ഏരിയ പ്രസിഡന്റ് സൂസി മാത്യു പുതിയ ഭാരവാഹികളുടെ സ്ഥാനോരോഹം നടത്തി. വൈസ്മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സജി കുര്യന് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു.
ജിതിന് വര്‍ഗീസ്, എ.ടി. തോമസ്, റെനി ജേക്കബ്, ഷാജു വര്‍ഗീസ്, ജോസ് ഫിലിപ്പ്, സുനില്‍ മറ്റത്തില്‍, സനോജ് വര്‍ഗീസ്, ഷിനി ജേക്കബ്, ശോഭാ സജി, ലേയ സി. ചാക്കോ, സോണി സിറില്‍ എന്നിവര്‍ പ്രസംഗിച്ചു.