പത്തനംതിട്ട: ഗുരു നിത്യ ചൈതന്യയതിയുടെ ജന്മ ശതാബ്ദി ഭാഗമായി വകയാര്‍ കൊല്ലന്‍പടി ഗുരുകുല ആശ്രമത്തില്‍ വൈഎംസിഎ നടത്തുന്ന ശാന്തി പര്‍വം സമാധാനവാരാചരണത്തിന്റെ ഭാഗമായ വിചാര സദസായി സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത വിചാര സദസ് ഉദ്ഘാടനം ചെയ്യും. വൈഎംസിഎ മുന്‍ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിക്കും.
വര്‍ക്കല നാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ത്യാഗീശ്വരന്‍ മുഖ്യാതിഥിയായി.