മൊ​ബൈ​ല്‍ ട​വ​റി​നു തീ ​പി​ടി​ച്ചു
Sunday, August 4, 2024 3:45 AM IST
തി​രു​വ​ല്ല: ടി​കെ റോ​ഡി​ലെ ക​റ്റോ​ട് ജം​ഗ്ഷ​നു സ​മീ​പം മൊ​ബൈ​ല്‍ ട​വ​റി​ന് തീ​പി​ടി​ച്ചു. ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട​വ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ല്ല​യി​ല്‍​നി​ന്നും എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു. ജ​ന​റേ​റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന​താ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.