തിരുവല്ല: ബീഗിള്‍ ഇനത്തില്‍പെട്ട നായയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമമെന്ന് പരാതി. കടപ്ര തുള്ളല്‍ കളത്തില്‍ എസ്എസ് റസിഡന്‍സില്‍ ഷിബുവിന്റെ വളര്‍ത്തുനായയെയാണ് വ്യാഴാഴ്ച രാത്രി അടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. രാത്രി 12നു ഗേറ്റ് തുറന്നപ്പോള്‍ പുറത്തിറങ്ങിയ നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. പരിക്കേറ്റ നായയെ ചെങ്ങന്നൂര്‍ വെറ്ററിനറി ആശുപത്രിയില്‍ കൊണ്ടുപോയി ഓപ്പറേഷന് വിധേയമാക്കി. പുളിക്കീഴ് പോലീസില്‍ പരാതി നല്കി.