വയനാട് ദുരന്തം: സംഗീത, ദീപാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നാളെ
1443857
Sunday, August 11, 2024 4:01 AM IST
തിരുവല്ല: കേരളത്തിലെ കലാപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷ ഓഫ് കേരള (സവാക്ക്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വയനാട് ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരുടെ സ്മരണയ്ക്കായി, സംഗീത, വാദ്യോപകരണാര്ച്ചനയും സര്‍വമത പ്രാര്‍ഥനയും സ്മൃതി ദീപം തെളിക്കലും നാളെ നടക്കും.
രാവിലെ 10.30ന്, 200ല്‍ അധികം ഗാനങ്ങള്‍ എഴുതി, ഇന്‍ഡ്യാ ബുക്ക് ഓഫ് റിക്കാർഡില്‍ ഇടം നേടിയ ഡോ. ബി.ജി. ഗോകുലന് ഭദ്രദീപം തെളിക്കും. ജില്ലാ പ്രസിഡന്റ് പ്രകാശ് വള്ളംകുളം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അജി എം. ചാലാക്കേരി മുഖ്യ പ്രഭാഷണവും നടത്തും. തുടര്‍ന്ന് സംഗീത വാദ്യോപകരണാര്ച്ചനയും നടക്കും.
വൈകുന്നേരം അഞ്ചിന് സര്‍വമത പ്രാര്‍ഥനയ്ക്ക് ശ്രീനാരായണ വിശ്വധര്‍മ മഠാധിപതി സ്വാമി ശിവബോധാനന്ദ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, തുകലശേരി ജമാഅത്ത് ഇമാം നവാസ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. പൊതുജനങ്ങള്‍ക്കു കലാപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.