സ്നേ​ഹ​ഭ​വ​നത്തിന്‍റെ താക്കോൽദാനം നടത്തി
Saturday, September 7, 2024 2:48 AM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​രാ​ലം​ബ​ർ​ക്ക് പ​ണി​തുന​ൽ​കു​ന്ന 319 -മ​ത് സ്നേഹ​ഭ​വ​നം ഫ്യൂ​സ്റ്റ​ർ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ .​പി. ജോ​ർ​ജി​ന്‍റെ സ​ഹാ​യ​ത്താ​ൽ മ​ച്ചി​പ്ലാ​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ബീ​ന​യ്ക്കു നി​ർ​മി​ച്ചു ന​ൽ​കി.

വീ​ടി​നന്‍റെ താ​ക്കോ​ൽ​ദാ​ന​ം കെ. ​പി. ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ​ക്ക് ഡോ. ​സു​നി​ൽ ഇ​ട​പെ​ട്ട് വീ​ട് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.


പി.​ഐ. ഡേ​വി​ഡ് ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് വ​സ്തു​വി​ലാ​ണ് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടു​മ​ട​ങ്ങി​യ 650 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള വീ​ട് നി​ർ​മി​ച്ച​ത്. വാ​ർ​ഡ് മെം​ബ​ർ റൂ​ബി സ​ജി, പ്രോ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ർ കെ. ​പി. ജ​യ​ലാ​ൽ, പി .​ഐ.​ഡേ​വി​ഡ്, പി.​ഐ. സാ​ബു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .