മാ​ക്ഫാ​സ്റ്റി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്
Thursday, September 12, 2024 3:08 AM IST
തി​രു​വ​ല്ല: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ (മാ​ക്ഫാ​സ്റ്റ്) ബി​രു​ദ​ദാ​ന ച​ട​ങ്ങ് (ദ​ക്ഷി​ണ 2024) തി​രു​മൂ​ല​പു​രം എം​ഡി​എം ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്നു. 2021 - 23, 2022 - 24 ബാ​ച്ചു​ക​ളി​ലെ എം​ബി​എ, എം​സി​എ, എം​എ​സ്‌​സി ബ​യോ​സ​യ​ൻ​സ​സ് വി​ഭാ​ഗ​ത്തി​ലെ 618 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു.

സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ല്‍ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ അ​മ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മെ​ഡ​ല്‍ ന​ല്‍​കി ആ​ദ​രി​ച്ചു. തി​രു​വ​ല്ല ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ​സ്വാ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ചെ​റി​യാ​ന്‍ ജെ. ​കോ​ട്ട​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍, റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.